സിജി കാസർഗോഡ് ചാപ്റ്ററിന്റെ പി എസ് സി ആസ്പിരന്റ് മീറ്റും കെഎഎസ് സെമിനാറും സംഘടിപ്പിക്കുന്നു

സിജി കാസർഗോഡ് ചാപ്റ്ററിന്റെ പി എസ് സി ആസ്പിരന്റ് മീറ്റും കെഎഎസ് സെമിനാറും സംഘടിപ്പിക്കുന്നു



കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ജില്ലക്കാരുടെ പ്രാതിനിധ്യം കുറവായതിനാലാണ്  വികസന രംഗത്ത് നാം എന്നും പിറകിലാവുന്നത്.
 ഈ ദുരവസ്ഥ മാറ്റി ഗവൺമെന്റ് തസ്തികകളിൽ കാസർഗോഡിന്റെ മുഖം ധാരാളം കൊണ്ട് വരാനും പി എസ് സി പരീക്ഷകളിൽ എങ്ങനെ വിജയം നേടാമെന്ന് ജില്ലയിലെ ഉദ്യോഗാർത്തികൾക്ക് പറഞ്ഞ് കൊടുക്കാനും അതിനായി അവരെ പാകപ്പെടുത്താനും സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കാസർഗോഡ് ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പി എസ് സി ആസ്പിരന്റ് മീറ്റും, കെ എ എസ് സെമിനാറും സംഘടിപ്പിക്കുന്നു. നവംബർ  23 ശനിയാഴ്ച്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട് സബ് കളക്ടർ അരുൺ കെ വിജയൻ IAS പ്രസ്തുത പ്രോഗ്രാംഉദ്ഘാടനം  ചെയ്യും. സെന്ററൽ യൂണിവേർസിറ്റി പ്രൊഫസറും ഡീനുമായ മുഹമ്മദ് ഏലിയാസ് മുസ്തഫ മുഖ്യ പ്രഭാഷണം നിർവഹിക്കും. മികച്ച ട്രയിനറും വിദ്യാഭ്യാസ പ്രവർത്തകരുമായ നാസർ മാവൂർ , നിസാർ പെർവാഡ് എന്നിവർ ട്രയിനിങ്ങ് സെഷന് നേതൃത്വം നൽകും.

Post a Comment

0 Comments