വെള്ളിയാഴ്‌ച, നവംബർ 22, 2019


ന്യൂ ഡല്‍ഹി : വയനാടിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ ഷഹ്‌ല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച്‌ ഇന്നലെ നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്.വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും നോട്ടീസ് അയക്കാന്‍ കംമീഷന്‍ തീരുമാനിച്ചു. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗമായ യശ്വന്ത് ജെയിന്‍ അറിയിച്ചു.

റിപ്പോര്‍ട്ട് തേടി ഇന്ന് തന്നെ റിപ്പോര്‍ട്ട് തേടി നോട്ടീസ് അയക്കാനാണ് സാധ്യത. സംഭവത്തെ അതീവ ഗൗരവമായാണ് സമീപിക്കുന്നതെന്നും ആവശ്യമുണ്ടെങ്കില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച്‌ തെളിവുകള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ