കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദിന്‍ ബുഖാരി തങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള അഞ്ചാം ദിവസത്തിലേക്ക്. ദിവസമായ ഇന്ന് ഞായർ രാത്രി 7 മണിക്ക് നവാസ് മന്നാനി പനവൂർ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൂട്ടുപ്രാർത്ഥനയ്ക്ക് ശൈഖുനാ മാണിയൂർ ഉസ്താദ് നേതൃത്വം നൽകും. നാളെ 25ന് തിങ്കൾ, കുമ്മനം നിസാമുദ്ധീൻ അൽ അസ്ഹരി മതപ്രഭാഷണം നടത്തും. കൂട്ടുപ്രാർത്ഥനയ്ക്ക് സഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. 26 ന് ചൊവ്വ സുബ്ഹി നിസ്‌കാരാനന്തരം മൗലൂദ് പാരായണം നടക്കും. അസർ നിസ്കാരാന്തരം നടക്കുന്ന അന്നദാനത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കും.
0 Comments