
കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിന്‍ ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റു മരിച്ചതിൽ അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രക്ത്യഷ്യമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂവെന്ന് നാദിർഷ പറയുന്നു
കുറിപ്പിന്‍റെ പൂര്‍ണരൂപം
അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ??
ഒരുപാട് സങ്കടം....
സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രക്ത്യഷ്യമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......
0 Comments