
നിര്‍ദേശപ്രകാരം വാറണ്ടുപ്രതികളെ പിടികൂടാന്‍ പരിശോധന ശക്തമാക്കി. കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതികളടക്കം 17 പേരെ അറസ്റ്റ് ചെയ്തു. മീപ്പുഗിരിയിലെ സന്തോഷ് എന്ന സന്തു (20), കുഡ്‌ലു പച്ചക്കാട്ടെ സന്തോഷ് (22), നുള്ളിപ്പാടി ചെന്നിക്കരയിലെ എം മണി (39), മൊഗ്രാല്‍പുത്തൂരിലെ ഇംതിയാസ് (26), അണങ്കൂരിലെ ഷംസുദ്ദീന്‍ (40), ടി എ അബ്ദുല്‍ഖാദര്‍ (32), കൊറക്കോട്ടെ അബ്ദുല്‍ ഫത്താഹ് (28), തളങ്കര ബാങ്കോട്ടെ കെ എച്ച് കബീര്‍ (22), ബട്ടംപാറയിലെ എ എം ജൗഷാല്‍ (27), തളങ്കര ഖാസിലേനിലെ ഫൈസല്‍ (28), മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് സാദിഖ് (20), കേളുഗുഡ്ഡെയിലെ ഫിറോസ് (38), വിദ്യാനഗര്‍ നെല്‍ക്കളയിലെ അനില്‍കുമാര്‍ (45), ഫോര്‍ട്ട് റോഡിലെ ആസിഫ് (27), പള്ളിക്കര മൗവ്വലിലെ മുജീബ് (43), മജലിലെ അബ്ദുല്‍ സനദ് (27), പഞ്ചത്തുകുന്നിലെ അബ്ദുല്‍ സമദ് (30) എന്നിരാണ് അറസ്റ്റിലായത്. കാസര്‍കോട് സി ഐ സി എ അബ്ദുല്‍റഹീം, വിദ്യാനഗര്‍ സി ഐ വി വി മനോജ്, ബദിയടുക്ക സി ഐ അനില്‍കുമാര്‍, മഞ്ചേശ്വരം സി ഐ ദിനേശ്, ബേഡകം സി ഐ ടി ഉത്തംദാസ്, എസ് ഐമാരായ നളിനാക്ഷന്‍, അബ്ദുല്‍ റസാഖ്, പ്രദീപ് കുമാര്‍, രത്‌നാകരന്‍, സന്തോഷ്, ട്രാഫിക് എസ് ഐ രഘുത്തമന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടുകളില്‍ നിന്നാണ് പ്രതികളെയെല്ലാം പിടികൂടിയത്.
0 Comments