1991 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാർഗംകളി ശീലുകൾ അയവിറക്കി അവർ മഹാകവി 'പി 'യുടെ മണ്ണിൽ ഒരിക്കൽ കൂടി ഒത്തുകൂടി

LATEST UPDATES

6/recent/ticker-posts

1991 സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാർഗംകളി ശീലുകൾ അയവിറക്കി അവർ മഹാകവി 'പി 'യുടെ മണ്ണിൽ ഒരിക്കൽ കൂടി ഒത്തുകൂടികാഞ്ഞങ്ങാട്: അറുപതാമത് കേരള സ്കൂൾ കലോത്സവം കാഞ്ഞങ്ങാട്ടേക്ക് വിരുന്ന് എത്തിയപ്പോൾ മഹാകവി പി യുടെ മണ്ണിലും കലയുടെ താളമേളങ്ങൾ ക്ക് വേദി ഒരുങ്ങുകയാണ്. പുതുതലമുറയോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും കലോത്സവം വൻ വിജയമാക്കാനുള്ള   ഒരുക്കത്തിലാണിപ്പോൾ. കഴിഞ്ഞദിവസം മഹാകവി പി സ്മാരക ഹൈസ്കൂൾ അപൂർവ സംഗമത്തിന് വേദിയായി. 1991 സംസ്ഥാന കലോത്സവം കാസർകോട് നടക്കുമ്പോൾ വെള്ളിക്കോത്ത് സ്കൂളിനെ പ്രതിനിധീകരിച്ച് മാർഗ്ഗംകളി അവതരിപ്പിച്ച അന്നത്തെ വിദ്യാർഥികളും ഇതേ സ്കൂളിൽ നിന്ന് വിരമിച്ച മ്യൂസിക് ടീച്ചറും മാർഗ്ഗംകളി പരിശീലകയുമായ ടി.സി. മേരിക്കുട്ടി ടീച്ചറുമാണ് ആകസ്മികമായി സ്കൂളിൽ ഒത്തുചേർന്നത്. ഏകദേശം 15 വർഷത്തോളം വെള്ളിക്കോത്ത് സ്കൂളിൽ സേവനമനുഷ്ഠിച്ച മേരി ടീച്ചർ ആണ് മാർഗ്ഗംകളി ആദ്യമായി സ്കൂളിൽ എത്തിച്ചത്. 1991 ലെ കലോത്സവത്തിൽ സ്കൂളിന് മാർഗംകളിയിൽ എഗ്രേഡ് ലഭിച്ചിരുന്നു. സുധ.എം.വി, പുഷ്പലത. എം,  ലീല. പി, രജനി. കെ, ഉഷാ പി. വി, രാധാമണി. എം.  ജയലക്ഷ്മി. പി. എന്നിവരാണ് മാർഗംകളിയിൽ അണിനിരന്നത്. ഒപ്പം പരിശീലകനായി മേരിക്കുട്ടി ടീച്ചറും എക്സ്കോർട്ടിങ് ടീച്ചറായി ഇപ്പോഴത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസർകെ. വി. പുഷ്പയും ഉണ്ടായിരുന്നു

Post a Comment

0 Comments