വാളയാര്‍ കേസ്: മാതാപിതാക്കളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ പരാതി

വാളയാര്‍ കേസ്: മാതാപിതാക്കളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ പരാതി




പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ചിത്രം പ്രചരിപ്പിച്ചതിന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനുമെതിരെ പൊലീസില്‍ പരാതി. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം ഉരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയര്‍മാനും, പാലക്കാട് ഡി.സി.സി വൈസ് പ്രസിഡന്റുമായ സുമേഷ് അച്യുതനാണ് പാലക്കാട് എസ്.പിക്ക് പരാതി നല്‍കിയത്. മീഡിയാ വണ്‍ ചാനലിനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോബന്‍ മാട്ടുമന്തയ്ക്കും എതിരെ പോക്സോ കേസുകള്‍ ചുമത്തിയതില്‍ അച്യുതന്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലായിരുന്നു ഇത്. വാളയാര്‍ കേസില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയതിനാണ് ഇവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

വാളയാറില്‍ ലൈംഗിക പീഡനക്കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയായതിനെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.

Post a Comment

0 Comments