
അജാനൂർ : കാസർഗോഡ് ജില്ലയിലെ തന്നെ ജീവകാരുണ്യ സാംസ്‌കാരിക സാമൂഹിക കായിക രംഗത്ത് നിറസാന്നിധ്യമായി അരയാൽ ബ്രദേർസ് അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ എം എഫ് എ അംഗീകൃത മലബാർ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു .2019 ഡിസംബർ 20 നു അതിഞ്ഞാൽ തെക്കേപ്പുറം മൻസൂർ ഗ്രൗണ്ടിലാണ് അരയാൽ സെവൻസ് നടക്കുന്നത് .കാഞ്ഞങ്ങാട് പ്രദേശത്തെ ഏത് സന്നിദ്ധ ഘട്ടത്തിലും താങ്ങായി തണലായി പ്രവർത്തിക്കുന്ന സംഘടനയാണ് അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ .കായികരംഗത്തും സാമൂഹിക രംഗത്തും നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള അരയാൽ ബ്രദേഴ്‌സ് ആദ്യമായാണ് ഇത്തരത്തിലൊരു ഫുട്ബാൾ മാമാങ്കം സംഘടിപ്പിക്കുന്നത് .
ടൂർണമെന്റ് വിജയിപ്പിക്കുന്നതിനായി 22 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി .
സ്വാഗതസംഘം ചെയർമാൻ എം ഹമീദ് ഹാജി, കൺവീനർ ഖാലിദ് അറബിക്കാടത്ത്,
ട്രഷറർ ഷൗക്കത്ത് കോയാപ്പള്ളി.
ഫിനാൻസ് ചെയർമാൻ മട്ടൻ മൊയ്തീൻകുഞ്ഞി, കൺവീനർ ഫസലുറഹ്മാൻ.
പബ്ലിസിറ്റി ചെയർമാൻ അഷ്റഫ് ടി പി, കൺവീനർ റമീസ് മട്ടൻ.
ഗ്രൗണ്ട് ഹാൻഡിലിങ്ങ് ചെയർമാൻ ഹമീദ് മൗവ്വൽ, കൺവീനർ .നൂറു കപ്പൽ.
കോ-ഓർഡിനേഷൻ ചെയർമാൻ മുഹമ്മദ് കുഞ്ഞി മട്ടൻ,
കൺവീനർ അഷ്റഫ് ചോട്ട.
സ്റ്റേജ് & ഗസ്റ്റ്; ചെയർമാൻ ഖാലിദ് പാലക്കി, കൺവീനർ അബ്ദുല്ല തെരുവത്ത്.
വളണ്ടിയർ ക്യാപ്റ്റൻ മൊയ്തീൻകുഞ്ഞി എലൈറ്റ്, വൈസ് ക്യാപ്റ്റൻ ഷബീർ മൗവ്വൽ, സലിം മടത്തിൽ, ഷാജഹാൻ.
അക്കോമഡേഷൻ; കരീം കപണക്കാൽ, റഹീം മലേഷ്യ.
മെഡിക്കൽ ടീം; മുജീബ് ഇത്തത്തു.
0 Comments