വെള്ളിയാഴ്‌ച, നവംബർ 29, 2019



കാഞ്ഞങ്ങാട്: 28 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയില്‍ വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം കാണാന്‍ വന്‍ ജനപ്രവാഹം.28 വേദികളിലും ഒന്നാം ദിനം രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.ഇത് കൂടാതെ കലോത്സവ പ്രദര്‍ശന നഗരിയിലും വന്‍ തിരക്ക് ഉണ്ടായിരുന്നു.ഒന്നാം വേദിയില്‍ രാത്രി വൈകിയും  ഈ തിരക്ക് തുടര്‍ന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘനൃത്തമാണ്  രാത്രി ഇവിടെ അരങ്ങേറിയത്
സംഗീതത്തിലും നൃത്താവിഷ്‌ക്കാരത്തിലും വസ്ത്രാലങ്കാരത്തിലും പുതുമ നിലനിര്‍ത്തിക്കൊണ്ട് അരങ്ങേറിയ സംഘനൃത്തം കാണികളുടെ മനം കവര്‍ന്നു. പുരാണങ്ങളില്‍ നിന്നും ചീന്തിയെടുത്ത ഏടുകള്‍ മുതല്‍ സമകാലിക വിഷയങ്ങള്‍ വരെ സംഘ\ൃത്തത്തിന് വിഷയമായി. വരും ദിവസങ്ങളിലും ഇത്തരത്തിലൊരു ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍  പറഞ്ഞു.
Attachments area

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ