കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിന് നാടും നഗരവും ഒരുങ്ങുമ്പോൾ കാഞ്ഞങ്ങാട് മർച്ചന്റ്‌സ് യൂത്ത് വിങ് പ്രവർത്തകർ ബേക്കൽ ബീച്ച് പാർക്കിൽ ഫുഡ് ഫെസ്റ്റ് സംഘടിപിച്ച് ജന ശ്രദ്ധേ നേടി. അറുപതാമത് കലോത്സവത്തിന്റെ വരവറിയിച്ച് അറുപത് തരം അപ്പത്തരങ്ങൾ ഉണ്ടാക്കി അത് പ്രദർശിപ്പിക്കുകയും പാർക്കിലെത്തിയവർക്ക് നൽകുകയും ഒപ്പം കലോത്സവ സന്ദേശം കൈമാറുകയും ചെയ്യുകയായിരുന്നു. അവധി ദിനമായ ഞായറാഴ്ച ആസ്വാദനത്തിനായി പാർക്കിൽ എത്തിയ നൂറുക്കണക്കിന് ആളുകളിലേക്കാണ് കലോത്സവത്തിന്റെ സന്ദേശം കൈമാറിയത്.
കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് സി.കെ ആസിഫ് ചിത്താരി അധ്യക്ഷനായി. മർച്ചന്റ്‌സ് യൂത്ത് വിങ് സംസ്ഥാന ട്രഷറർ മണി അത്തിക്കാൽ മുഖ്യതിഥി ആയിരുന്നു. രഞ്ജിത്ത് കൊവ്വൽ, നൗഷാദ് കൊത്തിക്കാൽ, ഫൈസൽ സൂപ്പർ, ത്വയ്യിബ് സ്പാർക്ക്,ഇ .പി. ഷിനോയി, ഷിനോദ് കെ, ശരീഫ് മാട്ടുമ്മൽ, മധു മൈത്രി, നിധീഷ് നായിക്, നിത്യാനന്ദ നായിക്, നൗഷാദ് വൺ ടച്ച് എന്നിവർ നേതൃത്വം നൽകി.
0 Comments