കാഞ്ഞങ്ങാട്: ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വെക്കുന്ന ഹദിയ അതിഞ്ഞാൽ മർഹൂം പി.വി ബഷീറിന്റെ സ്മരണക്കായി നൽകി വരുന്ന വാട്ടർ കൂളർ അജാനൂർ ഇഖ്ബാൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ സമർപ്പിച്ചു.
ചടങ്ങിൽ സ്ക്കൂൾ പി.ടി.എ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്റ്റർ പ്രവിണ ടീച്ചർ, സ്വാഗതം പറഞ്ഞു. സി.എച്ച് സുലൈമാൻ ഹാജി സംഘടനയെ പറ്റി വിശതികരിച്ചു. വാർഡ് മെമ്പർമരായ ഹമീദ് ചേരക്കടത്ത്: കുഞ്ഞാമിന. ജോസഫ് മാസ്റ്റർ, കെ.കുഞ്ഞി മൊയ്തീൻ, ഖാലിദ് അറബിക്കാടത്ത്, സി.എച്ച് ഹംസ, സി.എച്ച് കുഞ്ഞബ്ദുല്ല, പി.എം.ഫൈസൽ, മുഹമ്മദ് കുഞ്ഞി കല്ലിയിൽ, ശിഹാബ് പാരിസ്, യു.വി.യൂനസ്, ശംസുദ്ദിൻ കൊളവയൽ, ബഷീർ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
സംഗിത വിജയൻ പ്രർത്ഥന ഗീതം നടത്തി. നാസ്സർ മാസ്റ്റർ നന്ദി പറഞ്ഞു.
0 Comments