അരയാൽ സെവൻസ്; വിഐപി പാസ് ലോഞ്ചിംഗ് നടത്തി

അരയാൽ സെവൻസ്; വിഐപി പാസ് ലോഞ്ചിംഗ് നടത്തി



കാഞ്ഞങ്ങാട്: മലബാർ സെവൻസ് മൈതാനങ്ങളിലെ വമ്പൻമാരെ ഉൾക്കൊള്ളിച്ച് മലബാർ ഫുട്‌ബോൾ അസോസിയേഷൻ അംഗീകാരത്തോടെ അരയാൽ ബ്രദേഴ്‌സ് അതിഞ്ഞാൽ ആതിഥേയമരുളുന്ന എംബി മൂസാ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയിട്ടുള്ള അരയാൽ സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ വിഐപി പാസ് ലോഞ്ചിംഗ് നടത്തി.

പി മുഹമ്മദ്‌കുഞ്ഞി മാസ്റ്ററുടെ പാവനസ്‌മരണയ്ക്ക് മുന്നിൽ ഒരുക്കിയ മുഹമ്മദ് കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ വിഐപി പാസ് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മട്ടൻ മൊയ്തീൻ കുഞ്ഞി പ്രവാസി വ്യവസായ പ്രമുഖനും സേഫ്‌ലൈൻ കമ്പനി എംഡിയുമിയ ഡോ.അബൂബക്കർ കുറ്റിക്കോലിന് നൽകിയാണ് വിഐപി പാസിന്റെ ലോഞ്ചിംഗ് നിർവ്വഹിച്ചത്.

അബൂബക്കർ കുറ്റിക്കോലിന്റെ വസതിയിലെത്തിയാണ് അദ്ദേഹത്തിനെ വിഐപി പാസ് നൽകി ലോഞ്ചിംഗ് നടത്തിയത്. ചടങ്ങിൽ ഖാലിദ് അറബിക്കാടത്ത്,റമീസ് മട്ടൻ,തസ്ലീം കോയാപ്പള്ളി എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments