
കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസ്സാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാവുന്നു . ഞങ്ങളും ഇന്ത്യക്കാർ , പൗരാവകാശം ജന്മാവകാശം തുടങ്ങിയ പ്ലക്ക് കാർഡുകളുമേന്തി ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം നഗരത്തിൽ നടത്തിയ സായാഹ്‌ന ധർണ്ണ ജനശ്രദ്ധ ആകർഷിച്ചു . മതത്തിന്റെ പേരിൽ വിഭാഗീയത ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ നാട് കടത്താനുള്ള ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ഈ ബില്ലിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങണം എന്ന് ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അഭിപ്രായപ്പെട്ടു . ധർണ്ണ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .
ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല അധ്യക്ഷം വഹിച്ച ചടങ്ങിന് സെക്രട്ടറി ഷഫീക് കൊവ്വൽ പള്ളി സ്വാഗതവും , കെ സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു . സഹായി ഹസൈനാർ , ഹമീദ് മുക്കൂട് , ബഷീർ ബാവ നഗർ , തറവാട് അബ്ദുൽ റഹ്മാൻ , സി പി ഇബ്രാഹിം , റഫീഖ് മുട്ടുംതല , മൻസൂർ ഇഖ്ബാൽ നഗർ ,
കരീം പടന്നക്കാട് , യു വി ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments