ചോരയിൽ കുളിച്ച് യുവാവ്, അമ്പരന്ന് ജനങ്ങൾ ; വ്യത്യസ്ത പ്രതിഷേധവുമായി ഐ.എൻ.എൽ

LATEST UPDATES

6/recent/ticker-posts

ചോരയിൽ കുളിച്ച് യുവാവ്, അമ്പരന്ന് ജനങ്ങൾ ; വ്യത്യസ്ത പ്രതിഷേധവുമായി ഐ.എൻ.എൽ

കാഞ്ഞങ്ങാട് : നഗരത്തിൽ ചോരയിൽ കുളിച്ചു ഒരു യുവാവ് . തീപ്പന്തമേന്തി ഒത്തിരി ആളുകൾ , കണ്ടു നിന്നവർക്ക് ആദ്യം കാര്യങ്ങൾ മനസ്സിലായില്ല . അവർ കേന്ദ്ര സർക്കാരിനെതിരെയും , പൗരത്വ ഭേദഗതി ബില്ലിനെതിരെയും മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നു . ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം നടത്തിയ പന്തം കൊളുത്തി പ്രകടനത്തിന്റെ പശ്ചാത്തലമാണ് മുകളിൽ വിവരിച്ചത് . കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും , ജാമിഅഃ മില്ലിയ്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർദ്ദ്യം പ്രഖ്യാപിച്ചും നടത്തിയ പ്രകടനത്തിൽ ജനരോഷം ഇരമ്പി . കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ അണി നിരന്നു . ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് ബിൽടെക് അബ്ദുള്ള അധ്യക്ഷം വഹിച്ച ചടങ്ങിന് സെക്രട്ടറി ഷഫീക് കൊവ്വൽപ്പള്ളി സ്വാഗതവും , കെ സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു . തറവാട് അബ്ദുൽ റഹ്മാൻ , സഹായി ഹസൈനാർ , കരീം പടന്നക്കാട് , യൂനുസ് അതിഞ്ഞാൽ , യു വി ഹുസ്സൈൻ , ഇസ്മായിൽ പടന്നക്കാട് , ഫസ്‌ലു ചിത്താരി , ശിഹാബ് ചിത്താരി , ബഷീർ ബാവ നഗർ , നബീൽ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

0 Comments