
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. തിരുവനന്തപുരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംയുക്തസമരസമിതിയുടെ മാര്‍ച്ചിനിടെ കടകള്‍ക്കുനേരെ കല്ലേറ് ഉണ്ടായി. ഏജീസ് ഓഫീസിലേക്കാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മാര്‍ച്ച് നടത്തിയത്. വടക്കന്‍ ജില്ലകളില്‍ പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ വ്യാപകമായി കല്ലേറുണ്ടായി. ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതുവരെ നാന്നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. കണ്ണൂരില്‍ ദേശീയപാത ഉപരോധിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
0 Comments