കാഞ്ഞങ്ങാട്:അജാനൂർ നരേന്ദ്രമോഡിസർക്കാറിന്റെ തൊഴിലാളി വിരുദ്ധകരിനിയമത്തിത്തിനെതിരെ ജനുവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം
സംയുക്ത തൊഴിലാളി യൂണിൻ അജാനൂർ പഞ്ചായത്ത് രണ്ട് ദിക്കുകളായി കാൽനട ജാഥകൾ സംഘടിപ്പിച്ചു.
രാവണീശ്വരം മാക്കിയിൽ നിന്നും ആരംഭിച്ച ജാഥ കുന്ന്പാറ തെക്കെപ്പള്ളം വഴി വേലാശ്വരം,വാണിയം പാറ,രാമഗിരി, ചാമുണ്ഡിക്കുന്ന് സമാപിച്ചു. വെള്ളിക്കോത്ത് നിന്നും ആരംഭിച്ച ജാഥ കുശവൻകുന്ന് കിഴക്കുംകര,നോർത്ത് കോട്ടച്ചേരി വഴി ഇട്ടമ്മൽ കാറ്റാടിയിൽ സമാപിച്ചു,
എ ഐ ടി സി യു നേതാവ് പള്ളിക്കാപ്പിൽ ഗംഗാധരൻ ലീഡറായി
മാക്കിയിൽ നിന്നും ആരംഭിച്ച ജാഥ എസ് ടി യു നേതാവ് കരീം മൈത്രി ഉൽഘാടനം ചെയ്തു.സി ഐ ടി യു നേതാവ് പി കാര്യമ്പു അദ്ധ്യക്ഷത വഹിച്ചു,രാജൻ കുഴിഞ്ഞിടി സ്വാഗതം പറഞ്ഞു അനീഷ് മാക്കി (ഐൻ എൻ ടി സി യു ) പള്ളിക്കാപ്പിൽഗംഗാധരൻ (എ ഐ ടി സി യു )അഹമ്മദ്കപണക്കാൽ,പി മിനി അജയൻ അള്ളംകോട്
രാജൻ പാലക്കി, പി പി തങ്കമണി,ഏ കെ ഭാസ്കരൻ പി കെ പ്രകാശൻ, എം ,കരുണാകരൻ, ഉണ്ണി പാലത്തിങ്കാൽ എം എ മൊയ്തീൻ,അന്തുമായി ബദർ നഗർ എന്നിവർ സംസാരിച്ചു.
0 Comments