LATEST UPDATES

6/recent/ticker-posts

ജാമിഅയിലെ പൊലീസ് നടപടി ജാലിയന്‍ വാലാബാഗിന് തുല്യം: ഉദ്ധവ് താക്കറെ



മുംബൈന്മ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയെ ജാലിയന്‍ വാലാബാഗിനോടുപമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൊലീസ് അടിച്ചമര്‍ത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയെ ഓര്‍മിപ്പിക്കുന്നു എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

‘ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമം കാണുമ്പോള്‍ എനിക്കോര്‍മ വരുന്നത് ജാലിയന്‍ വാലാബാഗിലെ വെടിവയ്പ്പാണ്. യുവശക്തി എന്നത് ഒരു ബോംബാണ്. അത് നിര്‍വീര്യമാക്കാന്‍ കഴിയില്ല.’ മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായില്‍ ബിജപി നയത്തെ താക്കറെ വിമര്‍ശിച്ചു.

സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജാമിയ മില്ലിയയിലെയും അലിഗഡിലെയും വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഹാര്‍വഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് തുറന്ന കത്തെഴുതി. പ്രതിഷേധക്കാരെ അക്രമാസക്തമായി അടിച്ചമര്‍ത്തുന്നു എന്ന് ആരോപിച്ചാണ് കത്ത്. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനെ വിദ്യാര്‍ഥികള്‍ അപലപിച്ചു.

Post a Comment

0 Comments