
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകാരനായ മുത്തലിബിനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(മൂന്ന്)യില്‍ പൂര്‍ത്തിയായി.2013 ഒക്ടോബര്‍ 24 ന് രാത്രി 11 മണിയോടെ മണ്ണംകുഴിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നിലാണ് മുത്തലിബ് കൊലചെയ്യപ്പെട്ടത്. താമസസ്ഥലത്തുനിന്നും ഇറങ്ങിയ മുത്തലിബ് കാറോടിച്ചു പോകുന്നതിനിടെ ഉപ്പളയിലെ കാലിയ റഫീഖ്, ഷംസുദ്ദീന്‍ എന്നിവര്‍ വാള്‍കൊണ്ട് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്ക് സഹായം നല്‍കിയതിന് മുഹമ്മദ് റഫീഖ്, മന്‍സൂര്‍ അഹമ്മദ്, സയ്യിദ് ആസിഫ്, മുഹമ്മദ് അന്‍സാര്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. സംഭവത്തിന് സാക്ഷിയായ മുത്തലിബിന്റെ ഭാര്യ, തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍, പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മജിസ്‌ട്രേറ്റ്, പോലീസ് സര്‍ജന്‍ എന്നിവരടക്കം ആകെ 82 സാക്ഷികളില്‍ 39 പേരെയാണ് വിസ്തരിച്ചത്.കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്ന കാലിയ റഫീഖ് വിചാരണ തുടങ്ങും മുമ്പ് തന്നെ കൊല്ലപ്പെടുകയായിരുന്നു.കാലിയ റഫീഖിനെ കര്‍ണാടകയില്‍ വെച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. മുത്തലിബാണ് തന്നെ കേസില്‍ ഒറ്റു കൊടുത്ത് കുടുക്കിയതെന്ന് കരുതി കാലിയ റഫീഖും കൂട്ടാളികളും ചേര്‍ന്ന് ആസൂത്രിതമായി മുത്തലിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാ
0 Comments