ജാമിഅ മിലിയയില്‍ പ്രതിഷേധത്തിനിടെ നിസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത് ഹിന്ദുക്കളും സിഖുകാരും

LATEST UPDATES

6/recent/ticker-posts

ജാമിഅ മിലിയയില്‍ പ്രതിഷേധത്തിനിടെ നിസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്ക് സംരക്ഷണ വലയം തീര്‍ത്ത് ഹിന്ദുക്കളും സിഖുകാരും


ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യമെമ്പാടും ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. നിരവധി പേര്‍ അറസ്റ്റുവരിച്ചു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചിനിടെ നിസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്കു ചുറ്റും സംരക്ഷണ മതില്‍ തീര്‍ത്ത ഹിന്ദു, സിഖ് സഹോദരങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

ഐശ്വര്യ പലിവാള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ജാമിഅ മിലിയയില്‍ പ്രതിഷേധ മാര്‍ച്ചിനിടെ റോഡില്‍ ഇരുന്നാണ് മുസ് ലിംകള്‍ നിസ്‌കാരം നിര്‍വഹിക്കുന്നത്. ഇവര്‍ക്ക് സമാധാനപരമായി പ്രാര്‍ഥിക്കാന്‍ സൗകര്യമൊരുക്കുന്ന വിധത്തില്‍ പരസ്പരം കൈകോര്‍ത്ത് സംരക്ഷണ വലയം തീര്‍ത്തിരിക്കുകയാണ്.

Post a Comment

0 Comments