ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ സ്‌കീമിന് അപേക്ഷിക്കാം

ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ സ്‌കീമിന് അപേക്ഷിക്കാം



കാസർകോട്: മാരക രോഗങ്ങള്‍ ബാധിച്ച രണ്ടരലക്ഷം രൂപയില്‍ താഴെ വരുമാനമുളള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ മെഡിക്കല്‍ എയ്ഡ് സ്‌കീം വഴി ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ക്യാന്‍സര്‍, ഹൃദയം, വൃക്ക, കരള്‍ സംബന്ധിച്ചുളള രോഗങ്ങള്‍, അവയവം മാറ്റിവെക്കല്‍, സ്‌പൈനല്‍ സര്‍ജറി തുടങ്ങിയവയ്ക്കാണ്  ചികിത്സാ ധനസഹായം ലഭിക്കുക.  അപേക്ഷാഫോമിന്റെ മാതൃകയും മറ്റ് വിശദവിവരങ്ങളും എല്ലാ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും  ലഭിക്കും.  എം.പി, ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി എന്നിവരില്‍ ആരുടെയെങ്കിലും ശുപാര്‍ശ സഹിതമാണ് അപേക്ഷകള്‍ അംബേദ്കര്‍ ഫൗണ്ടേഷന് അയക്കേണ്ടത്. ഫോണ്‍ 04994 256162.

Post a Comment

0 Comments