ദേശീയ സമ്മതിദായക ദിനത്തില്‍ കത്തെഴുതി സമ്മാനം നേടാം

LATEST UPDATES

6/recent/ticker-posts

ദേശീയ സമ്മതിദായക ദിനത്തില്‍ കത്തെഴുതി സമ്മാനം നേടാംദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച്  ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ എട്ടാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള വിദ്യാര്‍ഥികള്‍ക്കായി 2020 ജനുവരി ഒന്നിന് രാവിലെ 11ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കും. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക്  തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഡിസംബര്‍ 28 ന് മുമ്പായി കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ അറിയിക്കണം. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും 2020 ജനുവരി 25ന് നടക്കുന്ന സമ്മതിദായക ദിനാചരണത്തില്‍ വിതരണം ചെയ്യും. ഇമെയില്‍  ksdelection@gmail.com , ഫോണ്‍ 04994 255050, 6238796148.

Post a Comment

0 Comments