കാസര്‍കോട് ; ചെങ്കല്ല് ഏജന്റെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചു. കാറഡുക്ക ബേര്‍ളയിലെ മുരളീധരനാ(50)ണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. രാവിലെ മുതല്‍ മുരളീധരനെ കാണാനില്ലായിരുന്നു.ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാര്യ: മിനി. ഏക മകന്‍: അനന്തന്‍. സഹോദരങ്ങള്‍: എം വി കൃഷ്ണന്‍, പരേതനായ ചന്ദ്രന്‍, യശോദ, തമ്പായി, ശ്രീദേവി.
0 Comments