LATEST UPDATES

6/recent/ticker-posts

അരയാൽ സെവൻസ്; ഡോക്ടർ കെ. കുഞ്ഞഹ്‌മദിനെ ആദരിക്കും


കാഞ്ഞങ്ങാട് ; ആതുര ശുശ്രൂഷ രംഗത്ത് ഇതിഹാസമായി നിലകൊള്ളുന്ന മൻസൂർ ഹോസ്‌പിറ്റൽ ഡയരക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. കെ. കുഞ്ഞാഹ്‌മദിനെ അരയാൽ സെവൻസിന്റെ സമാപന ദിവസമായ നാളെ അരയാൽ സെവൻസ് വേദിയിൽ വെച്ച്‌ കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ ആദരിക്കും.

ആതുര സേവനം കച്ചവടവൽക്കരിക്കപ്പെട്ട ഈ കാലത്ത്, നിസ്വാർത്ഥ സേവനത്തിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധയൂന്നി ദശാബ്ദങ്ങളായി ആതുര സേവനം നടത്തുന്ന ഡോ. കുഞ്ഞഹ്‌മദ് തികച്ചും ഒരു സാമൂഹിക സേവനം തന്നെയാണ് നടത്തുന്നത്.

രോഗിയും ഡോക്ടറും എന്നതിലുപരി ഒരു കുടുംബത്തിലെ അംഗമെന്ന പോലെ രോഗിയുടെ പേരെടുത്ത് വിളിച്ച് രോഗത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഡോക്ടർ കുഞ്ഞഹ്‌മദിന്റെ ഇടപെടൽ രോഗികൾ ക്ക് വളരെയധികം ആശ്വാസം പകരുന്ന വസ്തുതയുമാണ്.

രോഗികളുടെ ജീവന് വിലകൽപ്പിച്ച് കൊണ്ട് വിശ്രമരഹിത ജീവിതം നയിച്ച് വരുന്ന ഡോക്ടർ കുഞ്ഞഹ്‌മദിനെ ആദരിക്കുക എന്നത് അരയാൽ ബ്രദേഴ്‌സിന് അഭിമാന നിമിഷം തന്നെയാണ്.


ജേസീസ് അച്ചീവ്മെന്റ് അവാർഡ്‌ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ ഡോക്ടർ കുഞ്ഞഹ്‌മദ് ഏകദേശം ഒരുലക്ഷത്തോളം പ്രസവ ശുശ്രൂഷകൾ നടത്തി വൈദഗ്ധ്യം തെളിയിച്ച ഭിഷ്വഗരൻ കൂടിയാണ്.

Post a Comment

0 Comments