തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

LATEST UPDATES

6/recent/ticker-posts

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചുകാസര്‍കോട്;  ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  വയോധിക മരണപ്പെട്ടു. പയ്യന്നൂര്‍ മുക്കുഴി സ്വദേശിനിയും അഡൂരില്‍ താമസക്കാരിയുമായ ചിറയില്‍ വീട്ടില്‍ തങ്കമ്മ (85)യാണ് മരിച്ചത്. വെള്ളിയാഴ്ച   ഉച്ചയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ തങ്കമ്മയുടെ ദേഹത്ത് ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടരുകയായിരുന്നു. തങ്കമ്മയെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിന്നീടാണ് മരണം സംഭവിച്ചത്. തങ്കപ്പനാണ് ഭര്‍ത്താവ്. മക്കള്‍: മംഗളാംഗന്‍, പ്രസന്നന്‍, സുജാത, ഓമനകുട്ടന്‍, ഹരികുമാര്‍, ശ്രീ കുമാര്‍, മനോജ്, സുനിത, സുധ അനു. കുമുദ. മരുമക്കള്‍: മണിയമ്മ, ഷെര്‍ളി, വിശ്വംഭരന്‍, യമുന, ഭാനു, വത്സല, ചിന്ന, ബൈജു, രാജന്‍, സവിത, ശശി.

Post a Comment

0 Comments