
കാസർകോട്: ജില്ലയില്‍ വ്യാപകമായി വില്‍ക്കപ്പെടുന്ന തൃശ്ശൂര്‍ ശ്രീനാരായണപുരം കെ.കെ.എം.സണ്‍സ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന കൈരളി കോക്കനട്ട് (ശുദ്ധ വെളിച്ചണ്ണ)ഓയിലിന്റെ വിതരണവും വില്‍പനയും ജില്ലയില്‍ നിരോധിച്ചതായി കാസര്‍കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ പി.യു ഉദയശങ്കര്‍ അറിയിച്ചു. കോഴിക്കോട് റീജിയണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈരളി ബ്രാന്റ് വെളിച്ചെണ്ണയുടെ വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ വില്‍പനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ അറിയിച്ചു.
0 Comments