
രണ്ടാമത് കേരള സ്റ്റേറ്റ് തൈക്കോണ്ടോ ഇന്റർ ക്ലബ് ചാമ്പ്യൻഷിപ്പിലെ ബ്രൗൺസ് മെഡൽ ജേതാവ് അതിഞ്ഞാൽ സ്വദേശി മുഹമ്മദ് അഷ്‌ഫാഖിനെ അതിഞ്ഞാൽ ഗോവ ബ്രദേഴ്‌സ് ഉപഹാരം നൽകി ആദരിച്ചു.
അരയാൽ സെവൻസിലെ ഫൈനൽ പോരാട്ട വേദിയിൽ വെച്ചാണ് അഷ്ഫാഖിനെ കാഷ് അവാർഡ് നൽകി ആദരിച്ചത്.
ഗോവ ബ്രദേഴ്‌സിന്റെ ഉപഹാരം മുഹമ്മദലി ലണ്ടനാണ് അഷ്‌ഫാഖിന് നൽകിയത്.
ചടങ്ങിൽ പൊതുപ്രവർത്തകരായ നൗഫൽ പാലക്കി,ഷബീർ മൗവ്വൽ , മൊയ്‌തു മഠത്തിൽ,റമീസ്, ഗോവ ബ്രദേഴ്‌സ് പ്രതിനിധി ശുഹൈബ് മുസ്‌തഫ തുടങ്ങിയവർ സംബന്ധിച്ചു.
പെരിയ അംബേദ്കർ സ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അഷ്‌ഫാഖ് അതിഞ്ഞാൽ സലാം മഠത്തിലിന്റെ മകനാണ്
0 Comments