കോടതി മുറിയില്‍ വെച്ച്‌ പുകവലിക്കാന്‍ അനുവദിച്ചില്ല; പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ചു

LATEST UPDATES

6/recent/ticker-posts

കോടതി മുറിയില്‍ വെച്ച്‌ പുകവലിക്കാന്‍ അനുവദിച്ചില്ല; പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ചുതൃശ്ശൂര്‍: പുകവലിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതി പോലീസുകാരന്റെ തലയ്ക്കടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പോലീസുകാരനെ ആക്രമിച്ചത്. ഇയാള്‍ കൈയ്യിലെ വിലങ്ങ് കൊണ്ടാണ് പോലുസുകാരന്റെ തലയ്ക്കടിച്ചത്.

തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിലാണ് സംഭവം. കോടതിയിലെ ശുചിമുറിയില്‍ വെച്ച്‌ പുകവലിക്കാന്‍ അനുവദിക്കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൈയ്യിലെ വിലങ്ങുപയോഗിച്ചാണ് പ്രതി പോലീസുകാരന്റെ തലക്കടിച്ചത്. എആര്‍ ക്യാമ്ബ് എഎസ്‌ഐ ജോമി കെ ജോസിനാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ പോലീസുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുപുഴ കവര്‍ച്ചാ കേസിലെ വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം

Post a Comment

0 Comments