ബിആർഡിസിയുടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം: ജെ.സി.ഐ ബേക്കൽ ഫോർട്ട്

ബിആർഡിസിയുടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കണം: ജെ.സി.ഐ ബേക്കൽ ഫോർട്ട്



ബേക്കൽ: ടൂറിസം മേഖലക്ക് ഉണർവ്വേകാൻ   കോടികൾ ചെലവഴിച്ച് നിർമ്മിച്ച ബി.ആർ.ഡി.സിയുടെ ബേക്കൽ കോട്ടക്കടുത്തുള്ള തണൽ വിശ്രമ കേന്ദ്രം, തച്ചങ്ങാട് സാംസ്കാരിക നിലയം,തൃക്കണ്ണാട് ബീച്ച് പാർക്ക്, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ തുടങ്ങിയ സ്ഥാപനങ്ങളും ചേറ്റ്കുണ്ട്, മലാംകുന്ന്, ചെമ്പിരിക്ക എന്നിവിടങ്ങളിലെ പാതിവഴിയിലായ റിസോർട്ടുകളും പൂർത്തീകരിച്ച് തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജെ.സി.ഐ ബേക്കൽ ഫോർട്ട് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അബ്ദുൽ ഫത്താഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷരീഫ് കാപ്പിൽ, ഫാറൂക്ക് കാസ്മി, കെ.ബി.എം.ഷരീഫ്,മുഹാജിർ പൂച്ചക്കാട്, സൈഫുദ്ദീൻ കളനാട്, ഹസൈനാർ ഉദുമ, അസ്ഹറുദ്ദീൻ മൂലയിൽ, എം.ബി.ഷാനവാസ്, ജസീം കല്ലിങ്കാൽ എന്നിവർ സംസാരിച്ചു.

യോഗത്തിൽ  ജെ.സി.ഐ ബേക്കൽ ഫോർട്ടിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

 മുഹമ്മദ് അലി മഠത്തിൽ പ്രസിഡന്റായും സെക്രട്ടറിയായി ബി.കെ. സാലിം ബേക്കലിനെയും,ട്രഷററായി പി.ഉമറുൽ ഫാറുഖ് ഈച്ചിലിങ്കാലിനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ വൈസ് പ്രസിഡന്റുമാരായി ഷെഹസാദ് ഫുർഖാൻ,അനസ് പാലക്കുന്ന് ,ഖാദർ പള്ളിപ്പുഴ,ഷംസീർ അതിഞ്ഞാൽ എന്നിവരെയും ജോയന്റ് സെക്രട്ടറിയായി ഷെരീഫ് പൂച്ചക്കാടിനെയും,ഡയറക്ടർമാരായി ഹരീഷ് പാലക്കുന്ന്, എം.കെ.ജിഷാദ്,സമീർ ബേക്കൽ, നസീർ പള്ളിപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments