മുംബൈ: സ്പോര്‍ട്സ് സ്റ്റാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് താരം പി വി സിന്ധു. സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയത് സിന്ധു തന്നെയാണ്. 2019ലെ മികച്ച കായിക താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് സ്റ്റാര്‍ ആസെസ് അവാര്‍ഡുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്പോര്‍ട്സ് സ്റ്റാര്‍ മാഗസീന്‍ ബോര്‍ഡാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനാണ്. പോയവര്‍ഷത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം രോഹിത് ശര്‍മ സ്വന്തമാക്കി.
ടെന്നിസില്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലിയാണ്ടര്‍ പേസിന് പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു. എന്നാല്‍ വനിതാ ക്രിക്കറ്റ് താരമായി സ്മൃതി മന്ദാനയെയാണ് തെരഞ്ഞെടുത്തത്. മികച്ച പരിശീലകനുള്ള പുരസ്‌കാരം പുല്ലേല ഗോപീചന്ദും ആര്‍ ബി രമേഷിനുമാണ് ലഭിച്ചത്.
0 Comments