കേരളാ മുഖ്യമന്ത്രിയെ തൊടാന്‍ ധൈര്യമുണ്ടോ? തൊട്ടാല്‍ അപ്പോള്‍ കാണാം ; കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളാ മുഖ്യമന്ത്രിയെ തൊടാന്‍ ധൈര്യമുണ്ടോ? തൊട്ടാല്‍ അപ്പോള്‍ കാണാം ; കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍



കാഞ്ഞങ്ങാട്  : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രമേയം പാസ്സാക്കിയ കേരളസര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തൊടാന്‍ കേന്ദ്ര സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് കെപിസിസി വക്താവും കാസർകോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഭരണഘടനയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന പ്രമേയം കൊണ്ടുവന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്  പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മുഖ്യമന്ത്രി പിണറായിയെ തൊടാന്‍ കേന്ദ്രത്തിന് ധൈര്യമുണ്ടോയെന്നും തൊട്ടു നോക്കിയാല്‍ അപ്പോള്‍ കാണാമെന്നും പൗരത്വ സംരക്ഷണ സമിതി കാഞ്ഞങ്ങാട് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സാധാരണഗതിയില്‍ ലോക്‌സഭയും രാജ്യസഭയും ചേര്‍ന്ന് ഒരു ബില്ല് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചാല്‍ അത് നിയമമായി മാറും. ഇതിനെതിരേ ഏതെങ്കിലൂം നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഭരണഘടനയുടെ 356 ാം വകുപ്പ് ഉപയോഗിച്ച് ആ സര്‍ക്കാരിനെ പിരിച്ചുവിടാനാകും. എന്നാല്‍ കേരളാ നിയമസഭ അത്തയരം ഒരു പ്രമേയം ഐക്യകണ്‌ഠ്യേനെ പാസ്സാക്കുകയും ചെയ്തു. എന്നാല്‍ കേരളാ മുഖ്യമന്ത്രിയെ തൊടാന്‍ ധൈര്യമുണ്ടോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിയമത്തിനെതിരേ കേരളം പ്രമേയം പാസ്സാക്കുകയും സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. രാജ്യത്ത് തന്നെ ഈ രീതിയില്‍ ഒരു സംസ്ഥാനം പ്രതികരിക്കുന്നത് ഇതാദ്യമാണ്. കേരളത്തിന് പിന്നാലെ പഞ്ചാബും നിയമസഭയില്‍ പ്രമേയം പാസ്സാക്കാനും സുപ്രീംകോടതിയെ സമീപിക്കാനുമുള്ള നീക്കം നടത്തുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തിന്റെ പ്രതിഷേധം മാതൃകാപരമാണെന്ന് നേരത്തേ ചരിത്രകാരന്‍ രാമചന്ദ്രഗുഹയും തമിഴ്നാട് ​ഡിഎംകെ നേതാവ് കനിമൊഴിയുമെല്ലാം രംഗത്ത് വന്നിട്ടുണ്ട്.

Post a Comment

0 Comments