അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌കൂള്‍ ജീവനക്കാരനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കി

LATEST UPDATES

6/recent/ticker-posts

അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌കൂള്‍ ജീവനക്കാരനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കി


 കുമ്പള: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌കൂള്‍ ജീവനക്കാരനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന  ബംബ്രാണയിലെ ചന്ദ്രശേഖര(55)നെതിരെ ഏതാനും പെണ്‍കുട്ടികള്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ചന്ദ്രശേഖര പ്യൂണായി നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയാണ് കുമ്പള പോലീസില്‍ ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം  കേസെടുത്ത കുമ്പള പോലീസ് പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കി. അഞ്ച് വിദ്യാഥിനികളെ പീഡിപ്പിച്ച കേസില്‍ 10 ദിവസം മുമ്പാണ് ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.  കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥിനികളെ മൂന്നര മാസ കാലയളവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടികള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അധികൃതര്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പിന്നീട് പ്യൂണ്‍ കൃത്യമായി സ്‌കൂളിലെത്തുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഡി ഇ ഒയെ അറിയിക്കുകയും ഇതേ തുടര്‍ന്ന് പ്യൂണിനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയുമായിരുന്നു. പീഡനം സംബന്ധിച്ച് അന്ന് തന്നെ പരാതി നല്‍കിയിരുന്നുവെങ്കില്‍ പിന്നീടുണ്ടായ പീഡനങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുമ്പള അഡീഷണല്‍ എസ് ഐ രത്‌നാകരന്‍ പെരുമ്പളയാണ്  ഈ കേസില്‍ അന്വേഷണം ന
ടത്തുന്നത്.

Post a Comment

0 Comments