തുടര്‍ പഠനത്തിന് വഴിയില്ലാതെ വിഷമിച്ച സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് തുണയായി ജനമൈത്രി പൊലീസ്

LATEST UPDATES

6/recent/ticker-posts

തുടര്‍ പഠനത്തിന് വഴിയില്ലാതെ വിഷമിച്ച സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് തുണയായി ജനമൈത്രി പൊലീസ്



കാഞ്ഞങ്ങാട്; തുടര്‍പഠനത്തിന് മാര്‍ഗമില്ലാതെ വിമിച്ച  വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ക്ക് ജനമൈത്രി പോലീസ് തുണയായി. രാജപുരം കോളിച്ചാലിലെ ഷിബിനയുടെ മക്കളായ രമേശനും ശ്രീജിത്തിനും തുടര്‍ പഠനം നടത്താനാണ് സഹായഹസ്തവുമായി പോലീസ് രംഗത്തു വന്നത്. ഭര്‍ത്താവിന്റെ സംരക്ഷണം ഇല്ലാത്തതിനാല്‍ ഷിബിന കൂലിവേല ചെയ്താണ് രണ്ട് കുട്ടികളെയും പോറ്റുന്നത്. എന്നാല്‍ ദാരിദ്ര്യം കാരണം രമേശനും ശ്രീജിത്തും പഠനം നിര്‍ത്തുകയായിരുന്നു. കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ ജനമൈത്രി പോലീസ് രമേശനും ശ്രീജിത്തിനും തുടര്‍ പഠനം നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു. ശ്രീജിത്തിനെ പ്രാന്തര്‍കാവ് സ്‌കൂളിലും രമേശനെ ബളാന്തോട് സ്‌കൂളിലും പോലീസ് ഇടപെട്ട് ചേര്‍ക്കുകയായിരുന്നു. രമേശന്‍ ഒമ്പതാം തരത്തിലും ശ്രീജിത്ത് അഞ്ചാം തരത്തിലുമാണ് ഇപ്പോള്‍ പഠിക്കുന്നത്. സി ഐ ബാബു പെരിങ്ങേത്തിന്റെ നിര്‍ദേശ പ്രകാരം രാജപുരം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ടോണി എന്നിവരാണ് കുട്ടികളെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജനമൈത്രി പോലീസ് സ്‌കൂള്‍ അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തി കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.

Post a Comment

0 Comments