ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം; ഷെയ്‌ന്റെ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
Monday, January 27, 2020
കൊച്ചി: നടന്‍ ഷെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം.
ഷെയിന്‍ നിഗമിന്റെ വിലക്ക് പിന്‍വലിക്കില്ലെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പിന് ഇല്ലെന്ന് താരസംഘടനയായ അമ്മയും വ്യക്തമാക്കി.
0 Comments