മുട്ടുന്തലയിൽ ആസാദി റിപ്പബ്ലിക് സെലിബ്രേഷൻ നടത്തി

LATEST UPDATES

6/recent/ticker-posts

മുട്ടുന്തലയിൽ ആസാദി റിപ്പബ്ലിക് സെലിബ്രേഷൻ നടത്തി


മുട്ടുന്തല : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യസ ബോർഡിന് കീഴിൽ പതിനായിരത്തോളം മദ്റസകളിൽ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ ഇനം പ്രോഗ്രാമുകളോട് കൂടി ജമാഅത്ത് കമ്മിറ്റിയും എസ് കെ എസ് ബി വി യും സംയുക്തമായി അജാനൂർ റെയിഞ്ച് തല ഉദ്ഘാടനം മുട്ടുന്തല ദാറുൽ ഉലൂം മദ്റസയിൽ നടത്തി.

 ഇന്ത്യൻ മതേതരത്തത്തിന് ഭീക്ഷണി സൃഷ്ടിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ പൗരത്വ ബില്ലിനെതിരെയുള്ള വിദ്യാർത്ഥികളുടെ  പ്രതിഷേധത്തിന്റെ വേദി കൂടിയായി ആസാദിസെലിബ്രേഷൻമാറി.

 വിദ്യാർത്ഥികളെ അണിനിരത്തി  ഇന്ത്യൻ ഭൂപട മാതൃക സൃഷ്ടിച്ച് വിദ്യാർത്ഥികളിൽ പുതു ചിന്ത വളർത്തി നവ്യാനുഭവം പരത്തി.

 ശേഷം നടന്ന ചടങ്ങിൽ ഇന്ത്യൻ പതാക ഉയർത്തൽ കർമ്മത്തിന് ജമാഅത്ത് പ്രസിഡണ്ട് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി നിർവ്വഹിച്ചു. പൗരത്വ പ്രതിഷേധ പ്ലക്കാഡുകൾ ഉയർത്തി ഗ്രാൻറ് അസംബ്ലിയിൽ വിദ്യാർത്ഥികൾ അണിനിരന്നു. 

ജമാഅത്ത് സെക്രട്ടറി റഷീദ് മുട്ടുന്തല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദർ മുഅല്ലിം യൂനുസ് ഫൈസി കാക്കടവ് സ്വാഗതവും ഖത്തീബ് ഹാഫിള് ശംസീർ ഫൈസി അദ്ധ്യക്ഷതയും വഹിച്ചു. എം എ റഹ്മാൻ പ്രമേയ പ്രഭാഷണം നടത്തി .എസ് കെ എസ് ബി വി റെയിഞ്ച് ട്രഷറർ അഹമദ് നജാദ് ദേശസ്നേഹ വിളമ്പരം ചെയ്തു. മുഷ്താഖ് ഹുദവി ആസാദി പ്രഭാഷണം നടത്തി., മൗലവി അബൂബക്കർ നാരമ്പാടി,റംലി മുഹമ്മദ് ദാരിമി, മുസ്തഫ അസ്ഹരി, ഇസ്മായീൽ മൗലവി, ആവിക്കൽ ഇബ്രാഹീം, പി പി മുഹമ്മദ് ഹാജി, പി.പി അബ്ദുറഹ്മാൻ,ഹസൈനാർ മാസ്റ്റാജി, ലത്തീഫ്, മുഹമ്മദ് ബല്ല,  ഇസ്ഹാഖ്, അർഷദ്, സ്വാദിഖ്, സമീർ, മുനവ്വിർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments