യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

LATEST UPDATES

6/recent/ticker-posts

യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു


യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കൊറോണ വൈറസിനെ തുടര്‍ന്ന് 132 പേര് മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവര്‍ കര്‍ശനമായ മെഡിക്കല്‍ നിരീക്ഷണത്തില്‍ ആണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ആശങ്കവേണ്ട എന്നും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പു നല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു .

Post a Comment

0 Comments