വെള്ളിയാഴ്‌ച, ജനുവരി 31, 2020

കാഞ്ഞങ്ങാട്: അജാനൂർ ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം പ്ലസ്‌ടു പരീക്ഷയിൽ 600/600 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ബല്ലാകടപ്പുറത്തെ മുഹമ്മദിന്റെ മകൾ ഫാത്തിമത്ത് ഫഹമീദാ എന്ന കുട്ടിയെ അനുമോദിക്കാനും ക്യാഷ്അവാർഡ് നൽകുവാനുമായി അതെ സ്കൂളിൽ 1980- 86 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്കൂൾ പിടിഎ കമ്മിറ്റിയുമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അനിത കുമാരി  സ്വാഗതം പറഞ്ഞു. കാസർഗോഡ് ജില്ലാ ക്രൈം ബ്യുറോഡി വൈ എസ് പി ജൈസൺ കെ അബ്രഹാം ചടങ്ങ് ഉത്ഘാടനം ചെയ്തു. തുടർന്ന് യതീഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദുള്ള, പ്ലസ്‌ടു അധ്യാപകൻ നാസർ മാസ്റ്റർ തൊട്ടി, ശംസുദ്ധീൻ കൊളവയൽ,  ക്രെസെന്റ് മുഹമ്മദ് കുഞ്ഞി , ട്രൈനർ മനീഷ്, പിടിഎ വൈസ് പ്രസിഡന്റ് ഹംസ ചാലിയൻ നായിൽ തുടങ്ങിയവർ അനുമോദന പ്രസംഗവും, 1980-86 ബാച്ചിന്റെ പൂർവ്വകാല പ്രവർത്തനങ്ങളെ കുറിച്ച് പൂർവ്വ വിദ്യാർത്ഥി സെക്രട്ടറി അബ്ദുല്ല മുട്ടുന്തല ആമുഖ ഭാഷണവും നടത്തി. 

.    തുടർന്ന് 1980-86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളായ അബ്ദുല്ല മുട്ടുംതല, അശോകൻ പടിഞ്ഞാറേക്കര, അബ്ദുല്ല മീനഫീസ്, അഷ്‌റഫ് ഉബ്രൂ, സത്താർ കൊളവയൽ, സി പി. ഇബ്രാഹിം കൊളവയൽ, ഹംസ ചാലിയൻ നായിൽ, മുഹമ്മദ് കുഞ്ഞി ചിത്താരി, അബ്ദുൽ റഹ്മാൻ ബല്ലാ കടപ്പുറം, ഗഫൂർ സി പി ഇഖ്‌ബാൽ നഗർ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെമീറ എ പി, ബിന്ദു അജാനൂർ കടപ്പുറം, ശൈലജ ഇഖ്‌ബാൽ ഗേറ്റ്, മറിയംബി എ പി തെക്കേപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ ഡി വൈ എസ് പി ജൈസൺ കെ അബ്രഹാം, ഫാത്തിമത്ത് ഫഹമീദാ എന്ന കുട്ടി സ്ഥലത്ത് ഇല്ലാത്തത് കാരണം കുട്ടിയുടെ മാതാവിന് 10001/= രൂപ (പത്തായിരത്തി ഒന്ന് രൂപ) യുടെ ക്യാഷ്അവാർഡ് കൈമാറി. 
. അതോടൊപ്പം ശംസുദ്ധീൻ മുട്ടുന്തലയുടെ അകാലത്തിൽ പൊലിഞ്ഞു പോയ പൊന്നു മോൻ മുസമ്മിലിന്റെ സ്മരണാർത്ഥം, കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ അറബിക് കലോത്സവത്തിൽ പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർഥിനികളായ ഫാത്തിമത്ത് ഹിദ റിയാസിനും, ആയിഷത്ത് ഹിബ മുഹമ്മദിനുമുള്ള മൊമെന്റോയും ചടങ്ങിൽ വെച്ച് ഡി വൈ എസ്  പി വിദ്യാർഥിനികൾക്ക് നൽകി അനുമോദിച്ചു. 

.        1980-86 ബാച്ച് കൂട്ടായ്മ സഹപാഠിയുടെ ചികിത്സാർത്ഥം സ്വരൂപിച്ചു നൽകിയ സഹായവും മറ്റു ചില സഹപാഠികളുടെ പ്രയാസങ്ങൾക്ക് കൈത്താങ്ങായത് ഉൾപ്പടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെയും, മറ്റു കുട്ടികൾക്ക് പ്രചോദനമാകുംവിധം ഇത് പോലുള്ള അനുമോദനങ്ങൾ സംഘടിപ്പിച്ചു ഭാവിതലമുറയെ ഉയർത്തിക്കൊണ്ടുവരാൻ കാണിക്കുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങളെയും അനുമോദന പ്രാസംഗികർ മുഖ്തഖണ്ഡം പ്രശംസിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പിടിഎ കമ്മിറ്റി സംഘടിപ്പിച്ച "ലഹരിക്ക് അടിമപ്പെടുന്ന കൗമാരം" എന്ന വിഷയത്തെ കുറിച്ച് ട്രൈനർ മനീഷ് ബോധവൽക്കരണ ക്ലാസ്സെടുത്തു. കുട്ടികളിൽ അധികരിച്ചു വരുന്ന ലഹരിയോടുള്ള ആസക്തിയും മൊബൈൽ ഫോണിനോടുള്ള അമിതമായ ഭ്രമവും സമൂഹത്തിൽ വരുത്തിവെക്കുന്ന വിപത്തിനെ കുറിച്ച് രക്ഷിതാക്കൾക്ക് ആഴത്തിൽ ചിന്തിക്കാൻ ഉതകുന്നതും അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതുമായിരുന്നു ബോധവക്കരണ ക്ലാസ്സ്. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരുമായി നല്ലൊരു ജനക്കൂട്ടം ചടങ്ങിൽ സംബന്ധിച്ചിരുന്നു.
പടം -   ഇഖ്‌ബാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പ്ലസ്‌ടുവിന് നൂറുശതമാനം മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമത്ത് ഫഹമീദാക്ക്‌ സ്കൂളിലെ 1980-86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ  ഏർപ്പെടുത്തിയ പത്തായിരത്തി ഒന്ന് രൂപയുടെ ക്യാഷ്അവാർഡ് കൂട്ടായ്മയിലെ അംഗങ്ങളുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മാതാവിന് കാസർഗോഡ് ജില്ലാ ക്രൈം ബ്യുറോ ഡി വൈ എസ് പി ജൈസൺ കെ അബ്രഹാം നൽകുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ