കേരളാബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറും. 1600 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകും. ആദ്യഘട്ടത്തില്‍ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകും. കേരള ബാങ്കിന്റെ ലോഗോ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതാണ്.
ധനമന്ത്രി തോമസ് ഐസക്ക് ലോഗോ വിശദീകരിച്ച് എഫ് ബി പോസ്റ്റിട്ടു. ലോഗോയിലുള്ള 14 ഡോട്ടുകള്‍ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക്ക് പറഞ്ഞു. നമ്പര്‍ വണ്‍ ആകാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ലോഗോയില്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ