ബുധനാഴ്‌ച, ഫെബ്രുവരി 05, 2020


തിരുവനന്തപുരം: കഞ്ചാവ് കേസിൽ വിചാരണ തടവുകാരനായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ സ്ഥിരമായി ജയിലിലെത്തിയ യുവതി മറ്റൊരു തടവുകാരനുമായി പ്രണയത്തിലായി. ഭർത്താവിന്‍റെ തന്നെ സുഹൃത്തും മൊബൈൽ പിടിച്ചു പറി കേസിൽ പ്രതിയുമായ തടവുകാരനുമായ പൂന്തുറ സ്വദേശിയുമായാണ് യുവതി പ്രണയത്തിലായത്. ഇയാൾ ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയപ്പോൾ ഇരുവരും ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ അമ്മ മകളെയും മകളുടെ മക്കളെയും കാണാനില്ലെന്ന് കാണിച്ച് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഏതായാലും, ഒളിച്ചോട്ട കാലം അധികകാലം നീണ്ടു നിന്നില്ല. യുവതിയെയും കുട്ടികളെയും കാമുകനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കടയ്ക്കാവൂർ പൊലീസ് പിടികൂടി.

നാടുവിട്ട ഇവർ എറണാകുളം, കോയമ്പത്തൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാറി മാറി യാത്ര ചെയ്യുകയിയിരുന്നു. മൊബൈലിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് ഇവരെ പിടി കൂടിയത്. കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഒന്നര വയസുള്ള മകളെ യുവതിക്കൊപ്പവും മൂത്തമകളെ യുവതിയുടെ അമ്മയ്ക്കൊപ്പവും വിട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ