കൊറോണ: മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ജാക്കി ചാന്‍

കൊറോണ: മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ജാക്കി ചാന്‍


കൊറോണ വൈറസ് ഭീഷണി ആദ്യം വുഹാനില്‍ നിന്നുമാണ് തുടങ്ങിയത്. അതിപ്പോള്‍ പല രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. എല്ലാ രാജ്യങ്ങളില്‍ നിന്നുമായി 40000ത്തോളം ആളുകളാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ മരുന്നുകളില്ലാത്തതാണ് ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. ഇപ്പോഴിതാ കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കിയെത്തിയിരിക്കുകയാണ് നടന്‍ ജാക്കി ചാന്‍.

ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് അദ്ദേഹം വലിയൊരു തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു.

കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി നന്ദി പറയുമെന്നും ജാക്കി ചാന്‍ വ്യക്തമാക്കി.

Post a Comment

0 Comments