ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചു, കൊലപ്പെടുത്താന്‍ ശ്രമം
Wednesday, February 19, 2020
മലപ്പുറം: തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചയാളെ പൊലീസ് പിടികൂടി. മര്‍ദ്ദനമേറ്റു വാങ്ങിയ വിലാസിനിയുടെ പരാതിയിലാണ് നടപടി. മലപ്പുറം കരുവാരകുണ്ട് പുറ്റല്ലാ കോളനിയിലെ രാജനാണ് അറസ്റ്റിലായത്.
പ്രതിയും പരാതിക്കാരിയായ സ്ത്രീയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ജനുവരി 20ന് രാത്രി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിലാസിനിയെ രാജന്‍ തടഞ്ഞു നിര്‍ത്തി കരിങ്കല്‍ കഷണം കൊണ്ട് നിരവധി തവണ അടിച്ചു പരിക്കേല്‍പ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് വിലാസിനിയുടെ പരാതി. തുടര്‍ന്ന് താഴ്ചയിലേക്ക് എടുത്തെറിഞ്ഞു. അറസ്റ്റിലായ രാജന്‍ മുമ്പ് നിരവധി കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചയാളുമാണ്.
0 Comments