ക്യാൻസർ രോഗികളോട് സഹതാപമല്ല, സ്നേഹ ഭാഷയാണ് ആവശ്യം: സയന

LATEST UPDATES

6/recent/ticker-posts

ക്യാൻസർ രോഗികളോട് സഹതാപമല്ല, സ്നേഹ ഭാഷയാണ് ആവശ്യം: സയന


കാഞ്ഞങ്ങാട്: ക്യാൻസർ രോഗികളോട് സഹതാപം പറയുന്നതിന് പകരം സ്നേഹ ഭാഷയിൽ അനുരോധ ഊർജ്ജം നൽകുകയാണ് വേണ്ടതെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എസ് സയന പറഞ്ഞു. കൃത്യമല്ലാത്ത ഭക്ഷണ രീതിയും വ്യായാമമില്ലായ്മയുമാണ് ക്യാൻസർ പോലുള്ള രോഗങ്ങൾ വർദ്ധിക്കാൻ കാരണം. പ്രഭാത ഭക്ഷണത്തിൽ വീട്ടമ്മമാരും പ്രത്യേകിച്ച് വിദ്യാർത്ഥികളും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ബേക്കൽ ഫോർട്ട് ലയൺസ് ക്ല്ബ്ബ് നെഹ്റു കോളേജ് യൂണിറ്റ് എൻ എസ് എസിൻ്റെയും വിമൻ സെല്ലിൻ്റയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽകരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സയന.
    ലയൺസ് ക്ലബ്ബ് സോൺ ചെയർ പേർസൺ എം ബി ഹനീഫ് അധ്യക്ഷനായിരുന്നു. അബ്ദുൽ നാസ്സർ പി എം, വിജയകുമാർ, സുപ്രിയ, അഷറഫ് കൊളവയൽ, ഷറഫുദ്ധീൻ സി എച്ച്, ശ്രീലക്ഷ്മി പ്രസംഗിച്ചു. ഷൈനി ടീച്ചർ സ്വാഗതവും ഹാറൂൺ ചിത്താരി നന്ദിയും പറഞ്ഞു. മലബാർ ക്യാൻസർ സൊസൈറ്റി സെക്രട്ടറി ദിലീപ് കുമാർ പരിശീലകനായിരുന്നു.

Post a Comment

0 Comments