കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം; പ്രതികള്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം; പ്രതികള്‍ അറസ്റ്റില്‍


കര്‍ണാല്‍: ശുചിമുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ യുവതിയെ രണ്ടംഗ സംഘം കത്തിമുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ കര്‍ണലിലാണ് സംഭവം.

ഭര്‍ത്താവിനോടൊപ്പം പാനിപത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്നു യുവതിയെ ബന്ധു വിളിച്ച് ടോള്‍ പ്ലാസയുടെ അടുത്ത് വരണമെന്നും ഇവര്‍ക്ക് എന്തോ കൊടുക്കാന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു. ഇതനുസരിച്ച് ബസില്‍ നിന്നിറങ്ങി ടോള്‍ പ്ലാസയുടെ അടുത്ത് ദമ്പതികള്‍ കാത്തു നില്‍ക്കുകയായിരുന്നു.

ഈ സമയം ശുചിമുറിയില്‍ പോയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ ടോള്‍ പ്ലാസയ്ക്ക് സമീപം കട നടത്തുന്ന ഒരാളേയും ടോള്‍ പ്ലാസ ചെക്കിങ് പോയിന്റിലെ സെക്യൂരിറ്റി ജീവനക്കാരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments