ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ സീനിയര്‍ പുരുഷ /വനിതാ കബഡി സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 22ന് രാവിലെ ഒമ്പത് മുതല്‍ കാസര്‍കോട് ഉദയഗിരിയിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കും. ഫെബ്രുവരി 25 ന് ആറ്റിങ്ങലില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ കബഡി സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും. ട്രയല്‍സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുടെ തൂക്കം പുരുഷന്മാര്‍ക്ക് 85 കിലോ ഗ്രാമിലും വനിതകള്‍ക്ക് 75 കിലോഗ്രാമിലും കൂടരുത്.
0 Comments