കാസര്‍കോട്ട് 43.5 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പടികൂടിയ കേസില്‍ ഐ ബി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

കാസര്‍കോട്ട് 43.5 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പടികൂടിയ കേസില്‍ ഐ ബി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി



കാസര്‍കോട്: 43.5 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ കേസില്‍ കേന്ദ്ര സംഘവും അന്വേഷണമാരംഭിച്ചു. ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥര്‍  കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി ഇതു സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു.ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കാസര്‍കോട് ഗവ. കോളജിന് സമീപത്തു നിന്നാണ് കാറില്‍ കടത്തുകയായിരുന്ന നിരോധിച്ച 500 രൂപ നോട്ടുകള്‍ കാസര്‍കോട് എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പെര്‍ള സ്വദേശിയായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.അണങ്കൂര്‍ സ്വദേശി സലിം അടക്കം രണ്ടു പേരാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. നിരോധിച്ച നോട്ടുകള്‍ കടത്തിയ കാര്‍ സലിമിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകള്‍ കടത്തുന്നതിനിടെ സലിം അടക്കമുള്ള അഞ്ച് കാസര്‍കോട് സ്വദേശികളെ മുമ്പ് ഗോവയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു.

Post a Comment

0 Comments