പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം

പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം


ബെംഗളൂരു: പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച യുവതിയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബെംഗളൂരുവില്‍ പൗരത്വ നിയമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് യുവതി പാകിസ്ഥാന് സിന്ദാബാദ് മുഴക്കിയത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് അമുല്യ എന്ന യുവതി വേദിയിലെത്തി പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചത്.

'പാകിസ്ഥാന്‍ സിന്ദാബാദെന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദെ'ന്നുമാണ് യുവതി വിളിച്ചത്. ഉടന്‍ തന്നെ യുവതിയുടെ സമീപത്തെത്തിയ ഒവൈസിയും പ്രവര്‍ത്തകരും നേതാക്കളുമെത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. യുവതി തടയാന്‍ ശ്രമിച്ചിട്ടും മുദ്രാവാക്യം വിളികള്‍ തുടരുകയായിരുന്നു. മൈക്ക് പിടിച്ചെടുത്തതോടെ യുവതി മുന്നോട്ട് വന്ന് പാകിസ്ഥാന്‍ സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസം എന്നും പറഞ്ഞു. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച റാലിയിലായിരുന്നു ഇത്തരത്തില്‍ അതിനാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

സംഭവം രൂക്ഷമായതോടെ, പോലീസെത്തുകയും യുവതിയെ ബലംപ്രയോഗിച്ചു മാറ്റുകയും ചെയ്തു. പിന്നീട്, സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് യുവതിയെ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി. തനിക്കോ തന്റെ പാര്‍ട്ടിയ്‌ക്കോ അവരുമായി ബന്ധമില്ലെന്നും അവരുടെ പ്രസ്താവനയെ തള്ളികയാണെന്നും ഒവൈസി വ്യക്തമാക്കി. സംഭവത്തില്‍ യുവതിക്കെതിരെ ഐപിസി സെക്ഷന്‍ 124 പ്രകാരം കേസെടുത്തു.

Post a Comment

0 Comments