പരീക്ഷ പേടി അകറ്റാൻ ഈസി എക്സാമുമായി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി

പരീക്ഷ പേടി അകറ്റാൻ ഈസി എക്സാമുമായി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി



കാസർകോട്: പരീക്ഷ അടുക്കുന്നതോടെ കടുത്ത മാനസിക സംഘർഷത്തിലാകുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും പേടിയിൽ നിന്നും അകറ്റി കുട്ടികൾക്ക് ആത്മവിശ്വാസവും മാനസികവുമായ കരുത്തും നൽകാൻ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ഹാപ്പി ഈസി എക്സാം എന്ന പേരിൽ അഞ്ച് കേന്ദ്രങ്ങളിലായി പരിപാടി സംഘടിക്കും, അഞ്ച് കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത ട്രൈനർ മാറായ ജംഷീർ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, മുനീർ മാസ്റ്റർ, ഫൈസൽ ഹുദവി ,ജസീൽ മാസ്റ്റർ അഞ്ച് കേന്ദ്രങ്ങളിലായി നേതൃത്വം കൊടുക്കും, പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ ഞായർ പടന്നയിൽ വെച്ച് നടക്കും, കൂടാതെ ശാഖ, ക്ലസ്റ്റർ മേഖല കമ്മിറ്റിയുടെ നേത്യത്യത്തിലും പരിപാടി നടക്കും മെന്ന് ജില്ലാ പ്രസിഡൻറ് സുഹൈർ അസ്ഹരിയും ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി യും അറിയിച്ചു
  പരീക്ഷ അനായാസകരമായി വിജയിക്കുന്നതിന്   പദ്ധതി സഹായകരമാകും. പ്രധാനമായും എസ്എസ്എൽസി, പ്ലസ‌്ടു വിദ്യാർഥികളെ ലക്ഷ്യമിട്ടാണ്  ‘ഈസി എക്സാം- കൗൺസിലിങ‌് പ്രീ എക്സാം പ്രോഗ്രാം' നടപ്പാക്കുന്നത്

Post a Comment

0 Comments