ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ജീവിത ശൈലി രോഗ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് വൃക്ക രോഗ നിർണ്ണയ ക്യാമ്പും, ജീവിത ശൈലി രോഗ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അജാനൂർ ഗവ: മാപ്പിള എൽ പി സ്കൂളിൽ  സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും വൃക്കരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെയാണ്  ക്യാമ്പ് സംഘടിപ്പിച്ചത്.
ഗ്ലൂക്കോസിൻ്റെ അളവ്, കൊളസ്ട്രോൾ, ക്രിയാറ്റിനിൻ, യൂറിൻ ആൽബുമിൻ, രക്തസമ്മർദ്ദം തുടങ്ങിയ പരിശോധനകൾ സൗജന്യമായാണ് നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ മധുസൂധനൻ ഉൽബോധനം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹമീദ് ചേരക്കടത്ത്,
ലയൺസ് സോൺ ചെയർമാൻ എം ബി ഹനീഫ്, അബ്ദുൽ നാസ്സർ പി എം, അഷറഫ്കൊളവയൽ, ഗോവിന്ദൻ നമ്പൂതിരി, പ്രസംഗിച്ചു. സുരേഷ് പുളിക്കൽ, ഷറഫുദ്ധീൻ സി എച്ച്, ബക്കർ ഖാജ, നൗഷാദ് സിഎം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments