SKSSF കാസറഗോഡ് ജില്ലാ സഹചാരി സമിതിക്ക് പുതിയ നേതൃത്വം

LATEST UPDATES

6/recent/ticker-posts

SKSSF കാസറഗോഡ് ജില്ലാ സഹചാരി സമിതിക്ക് പുതിയ നേതൃത്വം



കാസറഗോഡ്: അണങ്കൂർ നൂറുൽ ഹുദാ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന കാസറഗോഡ് ജില്ലാ സബ് വിങ് യോഗത്തിൽ 2020- 2022 വർഷത്തെ SKSSF കാസർഗോഡ് ജില്ലാ സഹചാരി സമിതിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യോഗം ജില്ലാ പ്രസിഡന്റ് സുഹൈൽ അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ അംഗം സിദ്ധീഖ് നദ്‌വി ചേരൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി വിഷയാവതരണം നടത്തി. ഹംദുള്ള തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി . ജില്ലാ വർക്കിങ് സെക്രട്ടറി യൂനുസ് ഫൈസി, ജില്ലാ വൈസ് പ്രസിഡന്റ് ഫാറൂഖ് ദാരിമി കൊല്ലമ്പാടി,  ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി, ഇബ്രാഹിം അസ്ഹരി, ജമാലുദ്ധീൻ ദാരിമി, സാദിഖ് മൗലവി ഓട്ടപടവ്,കബീർ ഫൈസി കുമ്പള തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്താഖ് ദാരിമി മൊഗ്രാൽ പുത്തൂർ സ്വാഗതവും ജില്ലാ ട്രഷറർ ഇസ്മായിൽ അസ്ഹരി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുല്ല ആലൂർ ( ചെയർമാൻ) റാഷിദ് ഫൈസി ആമത്തല ( വൈസ് ചെയർമാൻ) ശിഹാബ് അണങ്കൂർ ( ജനറൽ കൺവീനർ ) അഷ്റഫ് പടന്നക്കാട് ( ജോയിൻ കൺവീനർ)

Post a Comment

0 Comments