അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്‌ക്കും മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ പടന്നക്കാട് ആസ്‌പയർ സിറ്റി ക്ലബ് ഒരുക്കുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകളോടെ ബ്രദേഴ്‌സ് ബാവാനഗർ രണ്ടാം റൗണ്ടിലേക്ക് കടന്നു.
കോക്കോയി കഫെ മൊഗ്രാൽ ബ്രദേഴ്‌സ് മൊഗ്രാലിനെയാണ് ബ്രദേഴ്‌സ് ബാവാനഗർ എതിരില്ലാത്ത മൂന്ന് ഗോളുകളോടെയാണ് ഐങ്ങോത്തെ കളി മൈതാനിയിൽ നിന്ന് കീഴടക്കി വിട്ടത്.
ഇരു ഗോൾ വലയങ്ങളും ചലിക്കാതെ പിന്നിട്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഏട്ടാം മിനുട്ടിലും, നാൽപത്തിയെട്ടാം മിനുട്ടിലും, അമ്പത്തിയെഴാം മിനുട്ടിലുമാണ് ബ്രദേഴ്‌സ് ബാവാനഗറിന്റെ ആഫ്രിക്കൻ കരുത്തുകൾ മൊഗ്രാൽ ബ്രദേഴ്‌സിന്റെ ഗോൾ വലയം ചലിപ്പിച്ച് ഗോളുകൾ വലയിലേക്ക് അടിച്ച് കയറ്റിയത്.
പ്രതിരോധത്തിലൂന്നി കളിച്ച ആദ്യ പകുതിക്ക് ശേഷം ബ്രദേഴ്‌സ് ബാവാ നാഗറിന്റെ മുന്നേറ്റ നിരയിലെ ലൈബീരിയൻ കരുത്തുകളായ മോമോയും എഡ്വേർഡും മമ്മദും മൈതനത്ത് നിറഞ്ഞാടിയപ്പോൾ പിറന്നത് മൂന്ന് ഗോളുകൾ.
ബ്രദേഴ്‌സ് ബാവാനഗറിന്റെ സ്റ്റോപ്പർ ബാക്ക് ഘാനക്കാരൻ ഇമ്മാനുവലാണ് ബാവാനഗറിന്റെ മൂന്നാമത്തെ ഗോൾ ഒരു തകർപ്പൻ പുൾ ഷൂട്ടിലൂടെ നേടിയെടുത്തത്.
മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് തന്നിലേക്ക് കുതിച്ചെത്തിയ പാസ് ബോളിനെ വെടിയുണ്ട കണക്കെ മൊഗ്രാലിന്റെ ഗോൾ വലയത്തിലേക്കും അടിച്ച് കയറ്റുകയും മറ്റ് ഗോളുകൾക്ക് അസിസ്റ്റാവുകയും ചെയ്ത് ബാവാനഗറിന്റെ ഏഴാം നമ്പർ ജെഴ്‌സി ക്കാരനായ ആഫ്രിക്കൻ കരുത്ത് മോമോ യാണ് ഇന്നത്തെ കളിയിലെ കേമൻ.
മികച്ച കളിക്കാരുന് നെക്‌സടൽ ഹോട്ടൽസ് ആന്റ് റിസോർട്ട്സ് ഏർപ്പെടുത്തിയ ട്രോഫി ആസ്‌പയർ സിറ്റി ക്ലബ് ഭാരവാഹി ഡോ. ജോസഫ് വർക്കി ബാവാനഗറിന്റെ താരം മോമോയ്‌ക്ക് കൈമാറി.
കളി കാണാൻ എത്തുന്ന കാണികൾക്കായി സംഘാടകർ നറുക്കെടുപ്പിലൂടെ ഏർപ്പെടുത്തിയ ഇന്നത്തെ സമ്മാനമായ 32" എൽഇഡി ടിവി ടിക്കറ്റ് നമ്പർ 1053 ന് ലഭിച്ചു
ഐങ്ങോത്തെ കളി മൈതാനിയിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ എഫ്സി പള്ളിക്കരയുമായി ബംഗ്ലോ 47 കാഞ്ഞങ്ങാട് അൽജെയ്ഷ് പൊയ്യിൽ ഏറ്റ്മുട്ടും
0 Comments