പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് മാര്‍ച്ച് 15 ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നായന്മാര്‍മൂല മാസ്റ്റര്‍ അബ്ദുല്ല മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തിന് സമീപം റവന്യൂ വകുപ്പിന് കീഴിലുള്ള 40 സെന്റ് ഭൂമിയിലാണ് കോര്‍ട്ട് സ്ഥാപിക്കുന്നത്. നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഗെയിലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ലഭ്യമാക്കിയിരുന്നു.
പൊതുജനങ്ങള്‍ക്ക് രാവിലെ 5.30 മുതല്‍ ഒമ്പത് വരെയും വൈകുന്നേരം ഏഴു മുതല്‍ അര്‍ധരാത്രി 12 വരെയും ടെന്നീസ് കോര്‍ട്ട് ഉപയോഗിക്കാം. മണിക്കൂറിന് 250 രൂപയാണ് നല്‍കേണ്ടത്. പ്രവേശന ഫീസായി 1000 രൂപയാണ് ഈടാക്കുക. രണ്ട് പേര്‍, നാലുപേര്‍ എന്നിങ്ങനെ ഗ്രൂപ്പായി കളിക്കാന്‍ സാധിക്കും. ആവശ്യക്കാര്‍ക്ക് നാല് റാക്കറ്റും ടെന്നീസ് ബോളും 250 രൂപ ഈടാക്കി വാടകയ്ക്ക് നല്‍കും.
0 Comments